ന്യൂഡല്‍ഹി:ശബരിമല കേസില്‍ ഉള്‍പ്പെടെ മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട് വിശാല ബെഞ്ചിനു വിട്ട ഹര്‍ജികളില്‍ പത്ത് ദിവസം കൊണ്ട് വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി അഭിഭാഷകര്‍ തയ്യാറാക്കിയ വിഷയങ്ങളില്‍ സമവായമുണ്ടായില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചതിനെത്തുടര്‍ന്നാണ് ഈ നിര്‍ദേശം.
ശബരിമല കേസടക്കം ഒമ്ബതംഗ ബെഞ്ചിന്റെ പരിഗണനാ വിഷയത്തിന്റെ കരട് തയ്യാറാക്കാന്‍ സുപ്രീം കോടതി അഭിഭാഷകരെ ചുമതലപ്പെടുത്തിയിരുന്നു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, സീനിയര്‍ അഭിഭാഷകരായ അഭിഷേക് മനു സിംഗ്വി, ഇന്ദിര ജയ് സിംഗ് എന്നിവര്‍ ഉള്‍പ്പടെ നിരവധി അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത് കരടിന് സീനിയര്‍ അഭിഭാഷകന്‍ വി.ഗിരി രൂപം നല്‍കി.ഉപചോദ്യങ്ങള്‍ ഉള്‍പ്പെടെ 17 ചോദ്യങ്ങളടങ്ങിയ പരിഗണനാ വിഷയങ്ങളുടെ കരടും അഭിഭാഷകരുടെ യോഗം തയ്യാറാക്കിയിരുന്നു.
വാദം പൂര്‍ത്തിയാക്കാന്‍ 22 ദിവസം വേണമെന്ന് കോടതിയെ അറിയിക്കാനും ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് ഒന്‍പത് അംഗ ഭരണഘടനാ ബെഞ്ച് 10 ദിവസമേ വാദം കേള്‍ക്കൂവെന്ന് കോടതി വ്യക്തമാക്കിയത്. കോടതി തന്നെ കേസിലെ പരിഗണന വിഷയങ്ങള്‍ തയ്യാറാക്കണമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഫെബ്രുവരി മൂന്നിന് ഭരണഘടനാ ബെഞ്ച്ല്‍ വാദം ആരംഭിക്കും
No comments:
Post a Comment