കൊറോണ വൈറസ്: കേരളത്തില്‍ ആകെ 1053 പേര്‍ നിരീക്ഷണത്തില്‍ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Thursday, January 30, 2020

കൊറോണ വൈറസ്: കേരളത്തില്‍ ആകെ 1053 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: പുതുതായി 247 പേരുള്‍പ്പെടെ കേരളത്തില്‍ ഇതുവരെ ആകെ 1053 പേര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. അതില്‍ 15 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വ്യാഴാഴ്ച 7 പേര്‍ അഡ്മിറ്റായി. 1038 പേര്‍ വീട്ടിലെ നിരീക്ഷണത്തിലാണ്. 24 പേരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്കായി പൂന വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 15 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ള ഫലം വരാനുണ്ട്.
പൂനെ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ച സാമ്ബിളിന്റെ പ്രാഥമിക ഫലത്തിലാണ് വിദ്യാര്‍ഥിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. രണ്ടാമത്തെ ഫലം കൂടി വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ ജനങ്ങള്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതാണ്. തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുകയും കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച്‌ കഴുകേണ്ടാതുമാണെന്ന് മന്ത്രി പറഞ്ഞു. 

No comments:

Post a Comment

Post Bottom Ad

1 3