കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Monday, January 27, 2020

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന്

കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ഫെബ്രുവരി 1 ന് ബജറ്റ് അവതരിപ്പിക്കും. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ വരുന്ന പൊതു ബജറ്റിനെ പ്രതീക്ഷയോടെയാണ് ജനങ്ങൾ നോക്കി കാണുന്നത്. രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ കാർഷിക മേഖലയിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ശ്രദ്ധ വെക്കണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. 

രാജ്യത്തിന്റ വളർച്ച നിരക്ക് 4.8 ആയി കുറഞ്ഞു. എക്കാലത്തെയും വലിയ തൊഴിലില്ലായ്മ, കാർഷിക നിർമ്മാണ, ചെറുകിട വ്യവസായ മേഖലകളിലെ തളർച്ച തുടങ്ങി സാമ്പത്തിക വളർച്ചക്ക് ആവശ്യമായ എല്ലായിടത്തും പ്രതിസന്ധിയാണ്. ഇത് എങ്ങനെ മറികടക്കും എന്നതാണ് ധനമന്ത്രി നിർമല സീതാരാമന്റെ മുന്നിലുള്ള വെല്ലുവിളി. പക്ഷെ ഈ സർക്കാർ വന്നതിനു ശേഷം വന്ന ഇടക്കാല ബജറ്റിലും സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം കടന്നുവെന്ന സൂചന വന്നപ്പോൾ നടത്തിയ പ്രഖ്യാപനങ്ങളും ഈ മേഖലക്ക് ആശ്വാസം നല്‍കുന്നതായിരുന്നില്ല. കോർപ്പറേറ്റ് നികുതി വെട്ടികുറച്ചും അവർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചും പ്രതിസന്ധി മറികടക്കാൻ ആണ് സർക്കാർ ശ്രമിച്ചത്. അത്തരത്തിൽ തന്നെയാണ് വരുന്ന ബജറ്റുമെങ്കിൽ പ്രതീക്ഷക്ക് വകയുണ്ടാകില്ല. ഡൽഹി നിയമസഭ മുന്നിൽ കണ്ടു ആദായ നികുതി സ്ലാബ് ഉയർത്തുമെന്ന് സൂചനയുണ്ട്. ഒപ്പം പുതിയ ഭവന പദ്ധതികൾ ബജറ്റിൽ ഇടം പിടിച്ചേക്കാം. വിപണിയിൽ ഇടപെടാൻ എന്ത് നടപടികൾ സ്വീകരിക്കുമെന്നതും നിർണായകമാകും.

No comments:

Post a Comment

Post Bottom Ad

1 3